അശാസ്ത്രീയമായ പരീക്ഷ ടൈംടേബിൾ പുന:പരിശോധിക്കുക: കൊയിലാണ്ടി കെപിഎസ്ടിഎ ധർണ്ണ

news image
Mar 8, 2023, 1:23 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ഉച്ചക്കഞ്ഞി തുക വർധിപ്പിക്കുക, പരീക്ഷ ടൈംടേബിൾ പുന:പരിശോധിക്കുക, ഫിക്സേഷൻ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുൻപിൽ ധർണ്ണ നടത്തി.

ധർണ്ണ കെ.പി.എസ് ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
ധർണ്ണയ്ക്ക് കെ.എസ് നിഷാന്ത്, എം.മണി, പി.കെ രാധാകൃഷ്ണൻ , ബാസിൽ, എം.എസ്. ബൈജാ റാണി, കെ.കെ. മനോജ്, എൻ. ഷർമിള എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ.അനിഷ്, വി .ആസിഫ്, ഉഷാകുമാരി , ഇ കെ. പ്രജേഷ്, മഹേഷ് കുമാർ , ആർ. സൂരജ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe