അരിക്കുളം വാകമോളി പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്ര തൈപൂയ മഹോത്സവം: ലക്ഷം ദീപ സമര്‍പ്പണത്തിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി

news image
Dec 21, 2022, 12:43 pm GMT+0000 payyolionline.in

അരിക്കുളം:  അരിക്കുളം വാകമോളി ശ്രീ പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ  തൈപൂയ മഹോത്സവം 2023 ഫെബ്രുവരി 4,5 തീയതികളിൽ നടക്കും. തന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾക്ക് പുറമെ വനിതകളുടെയും കുട്ടികളുടെയും നൃത്ത- നൃത്ത്യങ്ങ്ളും മറ്റു കലാപരിപാടികളും നടത്തപെടുന്നു.

ലക്ഷദീപ സമർപ്പണത്തിന്റെ ആദ്യ ഫണ്ട്‌ സമാഹരണം പൊയ്യയിൽ ബാലനിൽ നിന്നും ക്ഷേത്ര പ്രസിഡന്റ്‌ ടി.കെ. ശങ്കരൻ ഏറ്റുവാങ്ങി . ക്ഷേത്രങ്കണത്തിൽ  നടന്ന ചടങ്ങിൽ ക്ഷേത്ര സെക്രട്ടറി ടി. എം. ബാലകൃഷ്ണൻ, പി. കെ. കരുണാകരൻ, എം. പി.കുഞ്ഞിക്കേളപ്പൻ, പി. എം. സുനീഷ്, ക്ഷേത്രം വനിതാ കമ്മിറ്റി പ്രസിഡന്റ്‌ മിനി സുരേഷ്, ജെസിത ബാബു എന്നിവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe