വിജിലൻസ് പിടികൂടിയ 47 ലക്ഷം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജി കോടതിയിൽ

news image
Sep 14, 2022, 6:59 am GMT+0000 payyolionline.in

കോഴിക്കോട് : വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. കോടതിയിൽ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47ലക്ഷം രൂപ തിരികെ ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി .

കെ എം ഷാജിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത്‌ സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe