പയ്യോളിയിൽ മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേള 23ന് ആരംഭിക്കും- വീഡിയോ

news image
Feb 20, 2024, 2:43 pm GMT+0000 payyolionline.in

പയ്യോളി: മൊണ്ടാഷ് ഫിലിം സൊസൈറ്റി ഫെബ്രുവരി 23, 24, 25 (വെള്ളി, ശനി, ഞായർ )ദിവസങ്ങളിൽ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളും , മറ്റുക്ലാസിക് ചിത്രങ്ങളും ഉൾപ്പെടെ 12 സിനിമകൾ ഉൾപ്പെടുത്തി  ചലച്ചിത്രമേള ഒരുക്കുന്നു.
മേളയോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, ഓപ്പൺ ഫോറം , ചർച്ചകൾ ,ഇന്ത്യയിലെ ഫിലിം സൊസൈറ്റി ചരിത്രത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ,രേഖകൾ എന്നിവ ഉൾക്കൊള്ളുന്ന ചിത്രപ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

23ന് മേള ചലച്ചിത്രനടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്യും. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ , കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. തിരക്കഥാകൃത്തും , മാധ്യമപ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ പ്രഭാഷണം നടത്തും.
24 ന് ശനിയാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്, ടി.കെ ഉമ്മർ, സി.വി.രമേശൻ എന്നിവർ പങ്കെടുക്കും. വി.കെ. ജോബിഷ് മോഡറേറ്റർ ആയിരിക്കും.
25 ന് ഞായറാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ വി. കെ. ജോസഫ് ,ജി. പി. രാമചന്ദ്രൻ ,വിനോദ് കൃഷ്ണ എന്നിവർ പങ്കെടുക്കുന്നു ഷിജു. ആർ മോഡറേറ്ററായിരിക്കും. മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ഇതര ഭാഷാ ചിത്രങ്ങളും സൊസൈറ്റി പ്രവർത്തകർ തയ്യാറാക്കിയ മലയാളം സബ്ടൈറ്റിലുകളോടെ ആയിരിക്കും പ്രദർശിപ്പിക്കുക.
സെക്രട്ടറി. ഫൈസൽ കെ.കെ. , ഭാരവാഹികളായ സലാം ഫർഹത്ത്, സിദ്ദിഖ്.എസ്. എം., വാസു തോയാട്ട്, സുരേഷ് സി, എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe