കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം: 53കാരന്‍ പിടിയില്‍

news image
Aug 31, 2026, 3:47 am GMT+0000 payyolionline.in

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ പിടിയിലായി. കാക്കൂര്‍ ചാലങ്ങോട്ട് മനയില്‍ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി വടകര സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.

​കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മാനാഞ്ചിറയ്ക്കു സമീപമെത്തിയപ്പോൾ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അതിക്രമം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് വാഹനം നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

​യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe