ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്, ഭാ​ഗ്യശാലി എവിടെയായിരിക്കും

news image
Sep 21, 2023, 10:16 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. പാലക്കാട് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയ കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനെ ഇതുവരെ കണ്ടത്താനായില്ല. വിജയിയുടെ ടിക്കറ്റ് നമ്പർ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും സസ്പെൻസ് തീരുന്നില്ല. ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? ഉത്തരം കിട്ടണമെങ്കിൽ നടരാജൻ നേരിട്ട് എത്തണം. നടരാജൻ അവിനാശിയിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് അന്നൂരിലുണ്ടെന്നായി. ലോട്ടറി കട ഉടമയ്ക്കും നടരാജനെ കുറിച്ച് യാതൊരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. അന്നൂർ പൊലീസിനും നടരാജനെ കുറിച്ച് വ്യക്തമായി അറിയില്ല. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe