വടകരയിൽ എക്സൈസ് വേട്ട: ഇന്നോവ കാറിന്റെ ഡിക്കിയിൽ കടത്താൻ ശ്രമിച്ച 117 ലിറ്റർ വിദേശമദ്യം പിടികൂടി

news image
Aug 12, 2026, 5:55 am GMT+0000 payyolionline.in

വടകര: കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് നൂറ് ലിറ്ററിലധികം വിദേശമദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ ചെറുപുഴ സ്വദേശി പിടിയിൽ. ചെറുപുഴ സ്വദേശി ശ്രീരാജ് ടി.എസ് (42) നെയാണ് വടകരയിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 117 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ 7.45-ഓടെ ദേശീയപാതയിൽ വടകര ചോമ്പാലയിൽ വെച്ച് എക്സൈസ് നടത്തിയ മിന്നൽ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കെ.എൽ 60 ബി 7550 നമ്പർ ഇന്നോവ കാറിന്റെ ഡിക്കിയിൽ കാർഡ്ബോർഡ് പെട്ടികൾക്കുള്ളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. കടത്തിന് ഉപയോഗിച്ച ഇന്നോവ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ.എസ്-ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഉദ്യോഗസ്ഥരായ ദീൻ ദയാൽ, ജിജു കെ.എൻ, അതുൽരാഗ് എം.കെ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe