​റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: സി.പി.ഐ.എം പ്രതിഷേധ റാലിയും ധർണ്ണയും

news image
Aug 12, 2026, 3:41 am GMT+0000 payyolionline.in

പയ്യോളി: നഗരസഭയിലെ പയ്യോളി – മീൻപെരിയ, ചൊറിയൻചാൽ, ടെക്നിക്കൽ ഹൈസ്കൂൾ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. ഏരിപ്പറമ്പിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി.ഐ.(എം) ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു.

​അയനിക്കാട് സൗത്ത്, ആവിത്താര, ചാത്തമംഗലം, മേലടി നോർത്ത്, മേലടി ബീച്ച് എന്നീ ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ചടങ്ങിൽ കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

​ലോക്കൽ സെക്രട്ടറി എൻ.സി. മുസ്തഫ, നഗരസഭാ കൗൺസിലർ കെ.കെ. ബീന, വി. സന്ധ്യ, ഷൈമ ശ്രീജു, പി.വി. സാരംഗ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.വി. അനിത സ്വാഗതവും എൻ.ടി. രാജൻ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe