ഭൂമിയിൽ സമാധാനം പുലരട്ടെ”: സഡാക്കോ കൊക്കുകളും സമാധാന സ്തൂപവുമൊരുക്കി തുറയൂർ യുപി സ്കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം

news image
Aug 11, 2026, 2:36 pm GMT+0000 payyolionline.in

തുറയൂർ : ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് തുറയൂർ ഗവൺമെന്റ് യുപി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. ഹിരോഷിമയിലെ സമാധാന സ്തൂപത്തിന്റെ മാതൃകയിൽ സ്കൂൾ മുറ്റത്ത് പീസ് സ്‌ക്വയർ സ്ഥാപിക്കുകയും കുട്ടികൾ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച സഡാക്കോ കൊക്കുകളെ സ്തൂപത്തിൽ സമർപ്പിക്കുകയും സമാധാന പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇത് ഞങ്ങളുടെ വിലാപമാണ് ; ‘ഞങ്ങളുടെ പ്രാർത്ഥനയാണ്, ഭൂമിയിൽ സമാധാനം പുലരട്ടെ’ – കുട്ടികൾ പ്രതിജ്ഞയെടുത്തു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ കെ എം രജീഷ്, ബിജുരാജ് പി , അജയ് സൂര്യ വി കെ, ഷൈനി യു എൻ, ഹർഷാദ് എം എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇ ടി കെ ഇസ്മയിൽ, ശ്രീജ ടി കെ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe