തിക്കോടി മാപ്പിള എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം; കല്ലകത്ത് ബീച്ചിലേക്ക് ആവേശമായി വിളംബര ജാഥ

news image
Jun 1, 2026, 3:55 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി മാപ്പിള എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ച് ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ വിളംബര ജാഥ സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്തുനിന്നും ആരംഭിച്ച ജാഥ തിക്കോടി കല്ലകത്ത് ബീച്ചിൽ സമാപിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ വിളംബരവുമായി നീങ്ങിയ ജാഥയ്ക്ക് വർണ്ണാഭമായ മുത്തുകുടകളും വാദ്യമേളങ്ങളും പരമ്പരാഗത നാടൻ കലാരൂപങ്ങളും വലിയ രീതിയിൽ മിഴിവേകി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ രാമകൃഷ്ണൻ, പഞ്ചായത്ത് അംഗം ടി.ടി. ഷഫ്‌ന ഷാനവാസ് എന്നിവരും സുവീഷ് പള്ളിത്താഴ, എം.വി. സിന്ധു, ആർ.എസ്. അക്ഷയ്, മുബീന ഷാജി, കെ.എസ്. നിഷ, സി.എച്ച്. രാമചന്ദ്രൻ, പി.ടി. രമേശൻ, സോമൻ പഞ്ചമി, എ.കെ. മമ്മത്, എൻ.കെ. മമ്മത്, സി. വാസു എന്നിവരും വിളംബര ജാഥയ്ക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe