മയ്യന്നൂരിൽ ബംഗാൾ സ്വദേശികളായ പെൺകുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊർജിതം

news image
May 20, 2026, 3:36 am GMT+0000 payyolionline.in

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂരിൽ നിന്നു ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽവാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി സാബിർ ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്ത് (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്.
രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന ഇവരെ പതിനാറാം തിയ്യതി ശനിയാഴ്ച പുലർച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് കാണായത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾവടകര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഹുഗ്ലി ജില്ലയിലെ സിംലാഗർ പാണ്ടുവ സ്വദേശികളാണ് ഇവർ. കാണാതായ പെൺകുട്ടികൾക്കായി ഊർജിതാന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe