‘കുംഭമേള വിവാഹം ഗൂഢാലോചന ആയിരുന്നു; വി ശിവൻകുട്ടിയും, എ എ റഹീമും, ഗോവിന്ദനും ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവർ’; എസ് സുരേഷ്

news image
Apr 11, 2026, 8:54 am GMT+0000 payyolionline.in

കുംഭമേള വിവാഹ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. എന്തുക്കിട്ടിയാലും വിഴുങ്ങി മതേതരത്വം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന് കിട്ടിയ തിരിച്ചടി. 16 വയസുള്ള കുട്ടിയെ കല്യാണം കഴിപ്പിക്കൽ ആണോ ഇവരുടെ പണി. വേറെ പണി ഒന്നും ഇല്ലേ?. ഇതൊരു ഗൂഢാലോചന ആയിരുന്നു.

ഇന്ത്യൻ ശിക്ഷ നിയമം പ്രകാരം എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എന്നിവർ ജയിലിൽ കിടക്കാൻ തക്കവണ്ണം കുറ്റം ചെയ്തവർ. 16 വയസുകാരി കുട്ടി മറ്റൊരു നാട്ടിൽ വന്നാൽ കല്യാണം കഴിപ്പിക്കൽ അല്ല ഉത്തരവാദിത്വം എന്ന് ബോധമില്ലേ. 16 വയസുകാരിയെ കല്യാണം കഴിപ്പിക്കാൻ ആര് അധികാരം കൊടുത്തുവെന്നും എസ് സുരേഷ് ചോദിച്ചു.

ഷോൺ തികഞ്ഞ വിശ്വാസിയാണ്. സമുദായത്തിന് വേണ്ടി പരിശ്രമിക്കുന്ന നേതാവ്.പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഷോണിനുണ്ട്. ഷോൺ ജോർജ് പറഞ്ഞത് ഒരു മാധ്യമത്തിന് എതിരാണ്. അത് ഒരു മതത്തിനു എതിരാണ് എന്ന് ദുർവ്യാഖ്യാനം ചെയ്യുന്നു. മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നതിന് എതിരായാണ് ഷോൺ പറഞ്ഞതെന്നും എസ് സുരേഷ് വ്യക്തമാക്കി. പി സി ജോർജിന്റെ പ്രസ്താവന പ്രാദേശികമായി വന്നത്. അദ്ദേഹത്തോട് ചോദിക്കണം. പാർട്ടി വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല.

ബിജെപിയെ കേന്ദ്രികരിച്ച് ചില വാർത്തകൾ വരുന്നു. ഞാൻ പറയാത്ത ചില കാര്യങ്ങൾ വന്നു. മതത്തെയും വിശ്വാസത്തെയും ഉൾകൊള്ളുന്ന പാർട്ടിയാണ് ബിജെപി. എല്ലാവർക്കും തുല്യ നീതി എന്നത് ബിജെപി യുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 140 കോടി ജനതയുടെ ക്ഷേമം ബിജെപിയുടെ ലക്ഷ്യം. മതത്തെയും വിശ്വാസത്തെയും ഉൾക്കൊണ്ടുകൊണ്ട് BJP പ്രവർത്തിക്കുന്നു. വിശ്വാസങ്ങളെ BJP സംരക്ഷിക്കുന്നു.

BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവേചനമില്ല. മതപരമായ വിവേചനമാണ് മുനമ്പം വിഷയത്തിലുണ്ടായത്. പാലാ ബിഷപ്പിനെ ന്യായീകരിക്കാൻ കോൺഗ്രസിനെയും CPIM നെയും കണ്ടില്ല. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പാലാ ബിഷപ്പിനെ ഒറ്റുകൊടുത്തു. ആത്മീയ നേതാക്കളെയും പുരോഹിതരെയും BJP ആദരിക്കുന്നു. ഈ ആദരവ് BJP ഉയർത്തിപ്പിടിക്കും. കോൺഗ്രസിന്റെ തൊഴുത്തിലേക്ക് ഏതെങ്കിലും വിഭാഗത്തെ കൊണ്ടുകെട്ടാൻ ഒരുമ്പെട്ടാൽ അത് രാഷ്ട്രീയം. അതിനെ രാഷ്ട്രീയമായി BJP ചോദ്യം ചെയ്യും. ക്രിസ്ത്യൻ സമൂഹത്തെ ചേർത്തുപിടിക്കുന്നത് BJP. വർഗീയമായ ഒരു നിലപാടും BJP ക്കില്ലെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe