കാസർകോട്: ഉദുമയിൽ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ. ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളിൽ കയറിയതിനാണ് യുഡിഎഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ആണ് അഡ്വ. ബി എം ജമാൽ. ബേക്കൽ ഇസ്ലാമിയ എൽപി സ്കൂളിലെ 144 നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്തേക്ക് കയറിയത് എന്നത് വ്യക്തമല്ല. കണ്ണട കസ്റ്റഡിയിലെടുത്ത ശേഷം ബി എം ജമാലിനെ വിട്ടയച്ചു.
