തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്കും ഇന്ന് അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു.
കേരളസർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കലിക്കറ്റ് സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.