കൊയിലാണ്ടി: സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 15 % ക്ഷാമബത്തയും, ലീവ് സറണ്ടർ , ശമ്പള പരിഷ്കരണ കുടിശിക എന്നിവയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കെ.ജി.ഒ യു ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പ്രമോദ് കുമാർ ആവശ്യപ്പെട്ടു. കേരള എൻജി ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സംഘടിപ്പിച്ച താക്കീത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി ശമ്പള വർദ്ധനവ് ഇല്ലാതെ സർക്കാർ ജീവനക്കാർ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ബ്രാഞ്ച് പ്രസിഡന്റ് എം.ഷാജി മനേഷ് അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി.പ്രതീഷ്, പ്രദീപ് സായ് വേൽ, കെ. അനിൽകുമാർ, വി.കെ.സുധീഷ് കുമാർ ,കെ.ലത അശോക് എന്നിവർ സംസാരിച്ചു. ജിനി ബിയർലി, ടി.ടി.രാമചന്ദ്രൻ, മൻസൂർ, ഇകെ.രജീഷ് , ഷജിൽ കുമാർ എന്നിവർ നേതൃത്വം നല്കി.