തിക്കോടി : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ 1000 കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തിക്കോടിയില്‍ നിര്‍മിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി നിർവ്വഹിച്ചു.
പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ ജയകൃഷ്ണൻ ചെറുകുറ്റി,വിബിത ബൈജു, ഷീബ പുൽപാണ്ടി എന്നിവർ ആശംസ അർപ്പിച്ചു. തൊഴിലുറപ്പു പദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയർ ടി പി അനുശ്രീ, മറ്റു ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു