പുരാവസ്തുവകുപ്പ് കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയ ദിനാചരണം നടത്തി

news image
May 18, 2023, 10:43 am GMT+0000 payyolionline.in

പയ്യോളി : കോട്ടക്കൽ പുരാവസ്തുവകുപ്പ് കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണം നടത്തി. വ്യത്യസ്ത പ്രദേശങ്ങളിലെ ജനതയുടെ വികാസ പരിണാമങ്ങളാണ് ഓരോ മ്യൂസിയങ്ങളിലും പ്രതിഫലിക്കുന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. ക്രിസ്തു പതിനാറാം നൂറ്റാണ്ടിന്റെ കച്ചവടവും വൈദേശിക ആധിപത്യവും അതിനെതിരെയുള്ള കുഞ്ഞാലി മരയ്ക്കാന്മാരുടെ നേതൃത്വത്തിലുള്ള ചെറുത്ത് നിൽപ്പും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയം എന്ന് ചരിത്രകാരന്മാർ പറഞ്ഞു.

പയ്യോളി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുജല ചെത്തിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്രകാരന്മാരായ ഡോ.കെ.എം. ജയശ്രീ , ഡോ.കെ.സി.വിജയരാഘവൻ എന്നിവർ പ്രഭാഷണം നടത്തി. കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയം ചാർജ് ഓഫീസർ കെ.പി.സധു അധ്യക്ഷത വഹിച്ചു. എൻ.കെ.രമേശ് സ്വാഗതവും, സി.വി. സുഷിൽ കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe