കൊയിലാണ്ടി: മരുന്നുകൾക്ക് വിപണി വിലയിൽ നിന്ന് പത്തു ശതമാനം മുതൽ 93% വരെ വിലക്കുറവുമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ കീഴിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
ആശുപത്രി കെട്ടിടത്തിലെ സ്റ്റോർ സൂപ്രണ്ട് ഓഫിസിനോടു ചേർന്ന കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് നിലവിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർ മസി മറ്റേണ്ടി വന്നത്. നഗരസഭ വൈസ് ചെയമാൻ കെ.സത്യൻ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്, ജില്ലവേർഹൗസ്
മാനേജർ എം.എ.ബൈജു താലൂക്ക് ആശുപത്രി ജീവനക്കാർ ചടങ്ങിൽ എന്നിവർ സന്നിഹിതരായി.
എ പി എൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടുകൂടി വരുന്ന എല്ലാവർക്കും കാരുണ്യ കമ്യൂണിറ്റി ഫാർമസിയിൽ നിന്ന് മരുന്നു ലഭിക്കും. കാസ് പ്, ജെഎസ്എസ് കെ, ആരോഗ്യ കിരൺ മുതലായ സ്കീമുകളിൽ രോഗികൾക്ക് ഇവിടെ നിന്ന് മരുന്നുകൾ സൗജന്യമായി ലഭിക്കും. കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ കൊയിലാണ്ടിയിലെ ഫോൺ നമ്പർ: 0496 – 2624930.