പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ഉച്ചക്കഞ്ഞി തുക വർദ്ധിപ്പിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക, അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന പ്രതിഷേധ ധർണ്ണ നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ആർ.പി.ഷോഭിദ്, കെ.വി.രജീഷ്കുമാർ, ജെ.എൻ.ഗിരീഷ്, ജി.പി. സുധീർ, കെ.ഹരീഷ്,കെ., എസ്.സജീവ്, പി.ബി.അദ്വൈത്, രജീഷ് നൊച്ചാട് എന്നിവർ പ്രസംഗിച്ചു.