പെരുവണ്ണാമൂഴി: കൃഷിഭൂമിയിലെ വന്യമൃഗ ശല്യത്തിനറുതി വരുത്തുക, ബഫർസോൺ വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് മനോജ് ആവള അധ്യക്ഷ വഹിച്ചു. ഭാരവാഹികളായ സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, ആഷിഖ് പി.അശോക്, തോമസ് പീറ്റർ, പ്രദീഷ് കാപ്പുങ്കര, രാജൻ അരുന്ധതി, വി.ഡി.ജോസ്, ഷെഫീഖ് തറോപ്പൊയ്യിൽ എന്നിവർ പ്രസംഗിച്ചു.ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി സ്വാഗതവും വൈസ് പ്രസിഡൻ്റ് ബേബി കോച്ചേരി നന്ദിയും പറഞ്ഞു. ഷാർളി ഫിലിപ്പ്, കെ.പി.അബ്ദുൾ കരീം, നീരജ് തോമസ്, കെ.എ.ഗോപാലൻ, കെ.എം.ഷൈജേഷ് കുമാർ, പി.സി.ഷൈജു എന്നിവർ നേതൃത്വം നൽകി.