മൂടാടി: കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജവർലാൽ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് സി.യു.സികളുടെ ഭാരാവാഹികളുടെ സംഗമം സംഘടിപ്പിച്ചു. മുചുകുന്ന് പ്രിയദർശിനി ഹാളിൽ നടന്ന കൺവെൻഷൻ രൂപേഷ് കൂടത്തിൽ അദ്ധ്വക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉൽഘാടനം നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി യിൽ ഉജ്വല വിജയം നേടിയ ശ്രുതി പ്രദീപിനെ അനുമോദിച്ചു. മണ്ഡലത്തിലെ ഏറ്റവും മികച്ച കണ്ടിയിൽ മീത്തൽ സി.യു.സിയെയും അഭിനനിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ, ആർ നാരായണൻ മാസ്റ്റർ, പപ്പൻ മൂടാടി, പി.വി.കെ അഷറഫ്, പ്രകാശൻ നെല്ലിമഠത്തിൽ, കാളിയേരി മൊയ്തു, സജേഷ് ബാബു കെ .സി .പി, വി.യം രാഘവൻ, രാഘവൻ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു.