പ്രവേശനോത്സവത്തിൽ നവാഗതരെ വരവേറ്റ് വീരവഞ്ചേരി എൽ പി സ്കൂൾ വിദ്യാർത്ഥികൾ ബലൂണുകളുമായി

news image
Jun 2, 2023, 3:58 pm GMT+0000 payyolionline.in

മൂടാടി : വീരവഞ്ചേരി പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവേശനോത്സവത്തിൽ ബലൂണുകളുമായി നവാഗതരെ വരവേറ്റ് വിദ്യാർത്ഥികൾ. പ്രവേശനോത്സവ ഉൽഘാടനം മൂടാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ശ്രീകുമാറും എൽ പി വിഭാഗം വാർഡ് മെമ്പർ വി കെ രവീന്ദ്രനും ഉത്ഘടനം ചെയ്തു.   മുഖ്യ അതിഥി മുൻ ബി ആർ സി ട്രെയിനർ കണാരൻ മാസ്റ്റർ കഥകളിലൂടെയും പാട്ടുകളുടെയും കളികളിലൂടെയും, കുട്ടികളെയും രക്ഷിതാക്കളെയും ആനന്ദ ലഹരിയിലാക്കി രസിപ്പിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീജ പട്ടേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ, ഹെഡ് മിസ്ട്രെസ് ഗീത കെ കുതിരോടി, മാനേജ്മെന്റ് പ്രതിനിധി മനപ്പുറത്തു ചന്ദ്രൻ നായർ, സുജാത ടി കെ, നിഷ പി, സുനിത പി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe