മൂടാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉൽഘാടനം ചെയ്തു. രൂപേഷ് കൂടത്തിൽ അദ്ധ്വക്ഷത വഹിച്ചു.
ആർ.നാരായണൻ മാസ്റ്റർ, കാളിയേരി മൊയ്തു, പപ്പൻ മൂടാടി, കെ .എം ശ്രീവള്ളി, വി.യം രാഘവൻ മാസ്റ്റർ, ഷെഹീർ മൂടാടി കണ്ടി, പുതിയോട്ടിൽ രാഘവൻ എന്നിവർ സംസാരിച്ചു. വിദ്വേഷത്തിൻ്റെ ഇരുട്ടിൽ നിന്ന് സ്നേഹത്തിൻ്റെ വെളിച്ചത്തിലേക്ക് രാഹുൽജി നയിച്ച പദയാത്രയ്ക്ക് പ്രതീകമായി ദീപ പ്രോജ്ജ്വലനവും നടത്തി. വീക്കുറ്റി രവി മാസ്റ്റർ, പൊറ്റക്കാട്ട് ദാമോദരൻ, പി.വി.കെ അഷറഫ്, നെല്ലിമഠത്തിൽ പ്രകാശൻ, സജേഷ് ബാബു, കെ.വി ശങ്കരൻ , ബിജേഷ് ഉത്രാടം, നിത്യ സുരേഷ് എന്നിവർ നേതൃത്വം നൽകി.