കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യക്കെത്തിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേനയും നാട്ടുകാരും

news image
Jan 30, 2023, 4:39 pm GMT+0000 payyolionline.in
കൊയിലാണ്ടി: ആത്മഹത്യക്കെത്തിയ യുവാവിനെ പിന്തിരിപ്പിച്ച് അഗ്നി രക്ഷാ സേനയും, നാട്ടുകാരും, തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിക്ക് മുന്നിൽ ആത്മഹത്യ ഒരാൾ ശ്രമിക്കുന്നതായ വിവരം കിട്ടിയത്. ഇയാളെ ആത്മഹത്യ ചെയ്യുന്നതിൽ നിന്നും സ്റ്റേഷനിൽ ഉണ്ടായിരുന്ന യത്രക്കാര്‍ തടയുകയായിരുന്നു.
ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ റെയിൽവെ ട്രാക്കിൽ എത്തുകയും ഇദ്ദേഹത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. തലശ്ശേരി  ടെംപിൾ ഗേറ്റ് സ്വദേശി ബൈജു മോൻ ആണ് ആത്മഹത്യ ശ്രമം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. അഗ്നിശമനജീവനക്കാരുടെയും സാഹയാത്രക്കാരുടെയും സമയോചിതമായി ഇടപെടൽ കൊണ്ട് ഒരു ജീവനാണ് തിരിച്ചു കിട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe