കൊയിലാണ്ടി : മുചുകുന്ന് ആറാം വാർഡിലെ ചാക്കര റോഡിനടുത്ത് കടന്നൽ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാറോൽ മിത്തൽ വേലായുധൻ എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലുംകുരുന്നംവീട്ടിൽ ഷിനോജ്, ഭാര്യ ഐശ്വര്യ എന്നിവരെ മിംസ് ആശുപത്രിയിലും എളാർ വീട്ടിൽ മാധവനേ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പക്ഷികൾ കൂട് ഇളക്കിയതിനെ തുടർന്ന് കടന്നലുകൾ പരക്കെ പറന്ന് കുത്തിയതാണെന്ന് കരുതുന്നു.കടന്നൽ കൂട്ടം ഇളകിയതിനാൽ രാത്രിയിൽ മാത്രമേ കൂട് കണ്ടെത്താൻ കഴിയൂ എന്നതിനാൽ ചാക്കര പാലത്തിനടുത്തുള്ള പൊറ്റക്കാട് ഭാഗം റോഡിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫയർ ഫോഴ്സ് അറിയച്ചതായി ഗ്രാമപഞ്ചായ ത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അറിയിച്ചു