പയ്യോളി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു. പയ്യോളി ബീച്ച് റോഡിലെ ടൈൽ പാകി ചെടികൾ വെച്ച് സൗന്ദര്യവൽക്കരണം നടത്തിയ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചത്. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസ് , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഹിജ എളോടി, ടി. ചന്തു മാസ്റ്റർ, ചെറിയാവി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ശിവജി പയ്യോളിയാണ് ഗാന്ധിപ്രതിമ നിർമ്മിച്ചത്. സൗന്ദര്യവൽക്കരണം നടത്തിയ സ്ഥലത്ത് സ്ഥാപിക്കാനുള്ള ഇരിപ്പിടങ്ങൾ ജെസിഐ പയ്യോളി സംഭാവന ചെയ്തു. നഗരസഭ കൗൺസിലർമാർ. വ്യാപാര സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.