തിക്കോടി: പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും, ഉടമസ്ഥർ നൽകുന്ന സമ്മത പത്രം കൈമാറൽ ചടങ്ങും കിടഞ്ഞിക്കുന്നു പുറക്കാട് നോർത്ത് എൽപി സ്കൂളിൽ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു, പദ്ധതി ആവശ്യമായ സ്ഥലത്തിന്റെ സമ്മതപത്രം സ്ഥല ഉടമകളായ കേളപ്പൻ മാസ്റ്ററുടെ കുടുംബം എംഎൽഎ കാനത്തിൽ ജമീലക്ക് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയർ ജിതേഷ് പദ്ധതി വിശദീകരിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെപി ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ കൊടലൂർ , വാർഡ് മെമ്പർ യു കെ സൗജത്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻ മാരായ എൻവി രാമകൃഷ്ണൻ, വിപി ഗോപി, കെപി അഷറഫ്, എടവനക്കണ്ടി രവീന്ദ്രൻ ,സ്ഥല ഉടമകളുടെ പ്രതിനിധി പി വേണുഗോപാൽ, എന്നിവർ ആശംസ അർപ്പിച്ചു. ജലജീവൻ മിഷൻ കോർഡിനേറ്റർ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.