ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ ജൂലൈ 16 വരെ റദ്ദാക്കി; ബുക്കിങ് ഉടനെ പുന:രാരംഭിക്കുമെന്ന് എയർലൈൻ

news image
Jul 13, 2023, 8:40 am GMT+0000 payyolionline.in

ന്യൂഡൽഹി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സർവിസുകൾ താളംതെറ്റിയ ഗോ ഫസ്റ്റ് എയർലൈൻസ്​ ജൂലൈ 16 വരെ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചു. ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി കമ്പനിയുടെ പോളിസി പ്രകാരമുള്ള നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു.

അടിയന്തര പരിഹാരത്തിനും പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. താമസിയാതെ ബുക്കിങ് പുനരാരംഭിക്കാൻ കഴിയുമെന്നും ഗോ ഫസ്റ്റ് അധികൃതർ പറഞ്ഞു. കൂടുതൽ സഹായങ്ങൾക്കായി 1800 2100 999 എന്ന ഗോ ഫസ്റ്റ് കസ്റ്റമർ കെയർ നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാമെന്ന് ടീം ഗോ ഫസ്റ്റ് അറിയിച്ചു.

പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് എയർലൈൻസിന് ജൂലൈ 12ന് ഡൽഹി ഹൈകോടതി പാട്ടത്തിനെടുത്ത വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അനുമതി നൽകിയിരുന്നു. ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, വാടകക്കാർക്ക് മാസത്തിൽ രണ്ട് തവണയെങ്കിലും വിമാനങ്ങൾ പരിശോധിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും സിംഗിൾ ജഡ്ജി അനുവദിച്ചിരുന്നു. ഡി.ജി.സി.എ വിമാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാട്ടക്കാർ നൽകിയ ഹരജിയിലാണ് സിംഗിൾ ജഡ്ജിയുടെ ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe