കൊയിലാണ്ടി (അരിക്കുളം) : ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു സർക്കാറാണ് ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ. എ.ഐ. ക്യാമറ സ്ഥാപിക്കൽ, കെ. ഫോൺ ഇടപാട് എന്നിവ പകൽക്കൊള്ളയാണ്. സാധാരണക്കാരന്റെ വീടെന്ന സ്വപ്നം മരീചികയായി മാറുകയാണ്. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുമ്പോൾ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പത്തിരട്ടിയായാണ് വർദ്ധിപ്പിച്ചത്. കെട്ടിട നികുതി, നിർമ്മാണപെർമിറ്റ് ഫീസ് വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ,ബ്ലോക്ക്
കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.വേണുഗോപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി വടക്കയിൽ ബഷീർ, കെ.പി.രാമചന്ദ്രൻ മാസ്റ്റർ, വി.വി.എം. ബഷീർ,ഇ.കെ. അഹമ്മദ് മൗലവി, യു.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി കൺവീനർഎൻ.കെ. അഷറഫ്, ബ്ലോക്ക്
കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രൻ മാസ്റ്റർ, കെ. അഷറഫ് മാസ്റ്റർ, പി. കുട്ടിക്കൃഷ്ണൻ നായർഎന്നിവർ പ്രസംഗിച്ചു. രാമചന്ദ്രൻ നീലാംബരി, സുമേഷ് സുധർമൻ , കെ.എം. സക്കറിയ, പി.എം.രാധ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ബിനി മഠത്തിൽ, ശ്യാമള ഇടപ്പള്ളി, ലത കെ.പൊറ്റയിൽ, ബാലകൃഷ്ണൻ കൈലാസ് നേതൃത്വം നൽകി.