കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് സമ്മേളനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉൽഘാടനം ചെയ്തു.
പ്രശാന്ത് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. അമ്മദ് പയ്യോളി, എം.സുരേന്ദ്രൻ, പി.കെ.വിശ്വനാഥൻ, ജയ് കിഷ് മാസ്റ്റർ, കെ.കെ.നിയാസ്, സുനിൽ കണയങ്കോട് സംസാരിച്ചു. സംഘടനാ സമ്മേളനത്തിൽ മുജീബ് എടക്കുളം അദ്ധ്യക്ഷത വഹിച്ചു. അച്ചുതൻപുളിയഞ്ചേരി , ഹനീഫ പെരുവട്ടൂർ, ജില്ലാ സംസ്ഥാന നേതാക്കൾസംസാരിച്ചു.