കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും

news image
Dec 10, 2024, 3:30 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ വാതിൽ കാപ്പവർ എന്ന നാമധേയത്തിൽ അറിയപ്പെടുന്ന കീഴൂർ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് വിശേഷാൽ പൂജകൾ ബ്രഹ്മകലശാഭിഷേകം ചതുശത നിവേദ്യത്തോടെ ഉച്ചപൂജ, വൈകിട്ചാമ്പാട്ടിൽ ദേശാവകാശിയുടെ ആറാട്ടുകുടവരവ് രാത്രി 7 ന് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റു കർമ്മം നിർവഹിക്കുന്നതോടെ ആറുനാൾ നീണ്ടു നിൽക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കമാവും.7:30 നു ക്ഷേത്രം മഹിളാ ക്ഷേമ സമിതി യുടെ മെഗാ തിരുവാതിര , 7:45ന് ക്ഷേത്രം വെബ്സൈറ്റിന്റെ ഉദ്ഘാടന കർമ്മം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും. തുടർന്ന് കൗശിക് ആൻഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള യും നടക്കും. ബുധനാഴ്ച കാലത്ത് 7:30ന് കാളയെ ചന്തയിൽ കടത്തി കെട്ടൽ ചടങ്ങ് , 10:30 ന് ചാക്യാർകൂത്ത്, തുടർന്ന് വിശേഷാൽ വലിയ വട്ടളം പായസ നിവേദ്യത്തോടെ ഉച്ചപൂജ, ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട്, രാത്രി എട്ടിന് മിഠായിത്തെരുവ് നാടകം, പത്തിന് സരുൺരമാധവ് അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്.

12 നു ചെറിയ വിളക്ക് ദിവസം കാലത്ത് 10 .30 ന് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശീവേലി. രാത്രി7.30ന് ബാൻഡ് ഷോ, 10ന് കലാമണ്ഡലം ഹരിഗോവിന്ദിന്റെ
തായമ്പക13ന് വലിയ വിളക്ക് ദിവസം കാലത്ത് 10:30 ന് അനൂപ് ചാക്യാർ അവതരിപ്പിക്കുന്ന പാഠകം, ഉച്ചയ്ക്ക് 12 ന് മണി പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശീവേലി, 6:30 ന് ഇരിങ്ങാലക്കുട ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാന സംഗീതാർച്ചന, രാത്രി 7ന് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ ഷോ, 10 ന് സദനം സുരേഷ് കുമാർ കലാമണ്ഡലം, സനൂപ് അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക

14 പള്ളിവേട്ട ദിവസം രാവിലെ 10:30 ന് അക്ഷര ശ്ലോക സദസ്സ്,  ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട്, വൈകിട്ട് 4ന് പള്ളിമഞ്ചൽ വരവ്, തിരുവായുധം വരവ്, നിലക്കളി വരവ്, 4 30ന് കാഴ്ച ശീവേലി,6:30ന് ഡാൻസ് നൈറ്റ്, രാത്രി8 ന് പള്ളിവേട്ട തുടർന്നു വിളക്കിന്നെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ.15ന് ആറാട്ട് ദിവസം 9:30 നു മുച്ചുകുന്നു പത്മനാഭൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ, വൈകും3:30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, നാദസ്വര മേളം . 4:30 മുതൽ കുടവരവ്, തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, കാരക്കെട്ട് വരവ് എന്നിവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.  രാത്രി 7ന് കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ തൃക്കുറ്റിശ്ശേരി ശിവശങ്കരൻമാരാരുടെ നേതൃത്വത്തിൽ 50ൽപരം വാദ്യകലാകാരന്മാരുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത്.

രാത്രി 8:30 ന് എഴുന്നെള്ളത്ത് ഇലഞ്ഞികുളങ്ങരയിൽ എത്തിയാൽ കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കലാമണ്ഡലം ശിവദാസന്മാരാർ എന്നിവരുടെ നേതൃത്വത്തിൽ ഇലഞ്ഞി കുളങ്ങരയിലെപിലാത്തറമേളം അരങ്ങേറും, മേളത്തിനു മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരിമരുന്ന് പ്രയോഗം.രാത്രി 11 ന് എഴുന്നള്ളത്ത് കീഴൂർ പൂവടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം, പഞ്ചവാദ്യം, നാദസ്വരം, കേളിക്കൈ, കൊമ്പു പറ്റ്, കുഴൽപറ്റ് എന്നീ വാദ്യമേളങ്ങൾക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളത്ത് കണ്ണംകുളത്തിൽ എത്തിച്ചേർന്ന് പൂർണ്ണ വാദ്യമേളസമേതം കുളിച്ചാറാടീക്കൽ നടക്കും.

 

ഉത്സവത്തോടനുബന്ധിച്ച് ആന എഴുന്നള്ളിക്കൽ കോടതിയുടെ മാനദണ്ഡപ്രകാരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസവും 5,000 പേർക്ക് പ്രസാദഊട്ട് നൽകുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും പയ്യോളി പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം സംഘങ്ങളെ നിയോഗിക്കും. അഗ്നിശമനസേനയുടെയും ആംബുലൻസ് സർവീസിന്റെയും സേവനം 24 മണിക്കൂറും സജ്ജമായിരിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ആർ.രമേശൻ, അംഗങ്ങളായ കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ, കപ്പന വേണുഗോപാലൻ, കെ.ടി. രാമകൃഷ്ണൻ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ പിടി രാഘവൻ, കെ വി കരുണാകരൻ നായർ, ജിതേഷ് പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe