വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 103-ാം വാർഷികാഘോഷം

news image
Mar 4, 2023, 8:24 am GMT+0000 payyolionline.in

നന്തി :  വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ 103-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.കെ തുഷാര അധ്യക്ഷത വഹിച്ചു.രമേശ് കാവിൽ മുഖ്യാതിഥിയായി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ദാനം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുക്കുന്നതിൽ,
കാർഷിക രംഗത്ത് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി കൊണ്ടിരിക്കുന്ന യുവ കർഷകൻ സുരേഷ് പാറക്കാടിനെ ചടങ്ങിൽ ആദരിച്ചു.

വാർഡ് മെമ്പർ ടി.എം. രജുല,മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്വാഗതവും, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe