ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ

news image
Sep 9, 2024, 3:29 pm GMT+0000 payyolionline.in

പയ്യോളി: ചെറുകിട ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓൺലൈൻ സംവിധാനം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കെ. ടി നിതീഷിന്റെ അധ്യക്ഷതയിൽ  ജില്ലാ വൈ. പ്രസിഡന്റ് മണിയോത്ത് മൂസ്സ യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ വൈ: പ്രസിഡന്റ് കെ.ടി.വിനോദ് , ഇ കെ സുകുമാരൻ, സുനൈദ്, രാജു നർത്തകി ,മൂഴിക്കൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു –
പുതിയ ഭാരവാഹികളായി പ്രസിഡന്റ് മൂഴിക്കൽ ചന്ദ്രൻ, ഷംസു പ്രവാസി, വൈ: പ്രസിഡന്റ് കെ.ടിനിധിഷ്, ജന: സെക്രട്ടറി രാജു നർത്തകി, പാറേമ്മൽ മമ്മത്, മുത്താറ്റിൽ കൃഷ്ണൻ ജോ: സെക്രട്ടറി, എം.പി മോഹനൻ  ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe