അയനിക്കാട് തീരദേശ വികസന സമിതിയുടെ പഠനയാത്ര ശ്രദ്ധേയമായി

news image
Dec 7, 2023, 1:25 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ തീരദേശ മേഖല ടൂറിസ്റ്റ് കേന്ദങ്ങളാക്കാൻ അയനിക്കാട് തീരദേശ വികസന സമിതി പഠന യാത്ര സംഘടിപ്പിച്ചു. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ, കാസർകോട് തീരദേശ സ്പോട്ടുകളിൽ സജ്ജീകരിക്കപ്പെട്ട വിനോദസഞ്ചാര സംരംഭങ്ങൾ സന്ദർശികാനുള്ള പഠനയാത്രയ്ക്ക് പയ്യോളി നഗരസഭ ചെയർമാൻ  വി.കെ അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് നടത്തി. ചടങ്ങിന് സാക്ഷിയാകാൻ യുഎൽസി സി യുടെ അധ്യക്ഷൻ പാലേരി രമേശൻ മുഖ്യാതിഥിയായി എത്തി. വൈസ് ചെയർപേഴ്സൺ പത്‌മശ്രീ പള്ളി വളപ്പിൽ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം . റിയാസ്, കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, കെ സി ബാബുരാജ്, ഷൈമ ശ്രീജു, എസി സുനൈദ് എന്നിവരും സംഘടന നേതാക്കളായ വി ഗോപാലൻ, പടന്നയിൽ പ്രഭാകരൻ, എം ടി നാണു മാസ്റ്റർ, എം വി പ്രഭാകരൻ, ജാഫർ പി.കെ, മൂലയിൽ ബാലകൃഷ്ണൻ, കെ.എൻ രത്നാകരൻ എന്നിവരും സംബന്ധിച്ചു.

 

സമിതി ചെയർമാൻ  കെ.ടി കേളപ്പന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  നഗരസഭ ചെയർമാർ  വി.കെ അബ്ദുറഹിമാൻ , വൈസ് ചെയർ പേഴ്സൺ പള്ളി വളപ്പിൽ പത്മശ്രീ, യു.എൽ സി സി ചെയർമാർ   രമേശൻ പാലേരി എന്നിവരെ ആദരിച്ചു. യോഗത്തിൽ  കൊളാവിപ്പാലം രാജൻ സ്വാഗതവും,  താഴെകുനി കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന്ചുള്ളിയിൽ ശശീന്ദ്രൻ ലീഡറായ പഠന സംഘം മുഴുപ്പിലങ്ങാട് ബീച്ച്, മാട്ടൂൽ ബീച്ച്, ചൂടാട് ബീച്ച് വയലപ്പുറം പാർക്ക്, ഏഴിലം കോട്ടക്കീൽ ബീച്ച്, പയ്യമ്പലം ബീച്ച് എന്നിവിടങ്ങളിൽ പഠന – ഉല്ലാസ യാത്രക്കായി പുറപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe