അയനിക്കാട് ഗവ. വെൽഫേർ എൽ.പി സ്കൂളിന് എസ് സി ഇ ആര്‍ ടി മികവ് സീസൺ 5 പുരസ്കാരം

news image
Dec 9, 2024, 6:55 am GMT+0000 payyolionline.in

 

പയ്യോളി : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ എസ് സി ഇ ആര്‍ ടി (SCERT) മികവ് സീസൺ 5 പുരസ്കാരത്തിന് അയനിക്കാട് ഗവ. വെൽഫേർ എൽ.പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ‘ഉത്സവം’ എന്ന ആശയത്തെ ആസ്പദമാക്കി പ്രീസ്കൂൾ പഠന പ്രവർത്തനത്തിനായി തയ്യാറാക്കിയ ‘ഉൽസവമേളം’ എന്ന ഡോക്യുമെന്ററിയാണ് ഈ അംഗീകാരം നേടിക്കൊടുത്തത്.

സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോക്യുമെന്ററി ഒരുക്കിയത്.സംസ്ഥാനത്ത് തെരഞ്ഞെടുത്ത 12 സ്കൂളിൽ ഒന്നാണ്  അയനിക്കാട് ഗവ. വെൽഫേർ എൽ.പി സ്കൂൾ . തിരുവനന്തപുരത്ത് എസ് സി ഇ ആര്‍ ടി യിൽ നടന്ന പുരസ്കാര ചടങ്ങിൽ, എസ് സി ഇ ആര്‍ ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് സ്കൂൾ പ്രധാനാധ്യാപിക കെ.കെ. പ്രേമ ടീച്ചർ, പ്രീസ്കൂൾ അധ്യാപികമാരായ സജിത ടീച്ചർ, ബീന ടീച്ചർ എന്നിവര്‍ക്ക്  അംഗീകാര പത്രവും ശിൽപവും സമ്മാനിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe