അട്ടക്കുണ്ട് ഐ.യു.എം. എൽ ചാരിറ്റി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

news image
Sep 1, 2023, 3:17 pm GMT+0000 payyolionline.in

പയ്യോളി: ഐ യു. എം. എൽ അട്ടക്കുണ്ട് ചാരിറ്റിയും  വി ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ തച്ചൻ കുന്ന് പാറേമ്മൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് വായോത്ത് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ചാരിറ്റി പ്രവർത്തനോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.

ഒടിയിൽ അബ്ദുള്ള സാഹിബിൽ നിന്ന് വീൽ ചെയർ സ്വീകരിച്ചു. ക്യാമ്പിൽ നൂറിൽ പരം പേർ പങ്കെടുത്തു.
ചടങ്ങിൽ മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊമ്മുണ്ടാരി , സി.പി.ഹംസ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഷഫീഖ് മാസ്റ്റർ സ്വാഗതവും ജംഷിദ് വി.എ എസ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe