ചോമ്പാല : ദേശീയപാത പണി പൂർത്തിയാകുന്നതോടെ ചോമ്പാല ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രിയിലേക്കുള്ള യാത്രാമാർഗ്ഗം പൂർണ്ണമായും അടയുന്ന സാഹചര്യത്തിൽ, ഇവിടെ അടിയന്തരമായി ‘കാറ്റിൽ പാസ്’ (Cattle Pass) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും മാഹി മേഖലയിൽ നിന്നുമുള്ള കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുപക്ഷികളെയും ചികിത്സയ്ക്കായി എത്തിക്കുന്ന പ്രധാന ആശ്രയകേന്ദ്രമാണ് ചോമ്പാലയിലെ ഈ മൃഗാശുപത്രി. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ജനകീയ കൂട്ടായ്മയിൽ […]
Kozhikode
