പയ്യോളി :മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാത്മാ നാടകോത്സവത്തിന്’ കീഴൂർ നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി. ആറു ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം പയ്യോളി നഗരസഭാ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ ടി വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി എൻ അനിൽകുമാർ, പി എം അഷ്റഫ്, മഠത്തിൽ നാണുമാസ്റ്റർ, എടക്കണ്ടി അബ്ദുറഹിമാൻ, പി ടി രാഘവൻ, സി പി രവീന്ദ്രൻ, ഇരിങ്ങൽ അനിൽകുമാർ, മൂസ മാണിയോത്ത്, കെ കെ മനോജ്മാസ്റ്റർ എന്നിവർ സംസാരിച്ചു.
മഹാത്മാ നാടകോത്സവത്തിന് കീഴൂരിൽ തിരിതെളിഞ്ഞു
Nov 10, 2026, 5:02 am GMT+0000
payyolionline.in
