തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകി.
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ
Nov 10, 2026, 10:10 am GMT+0000
payyolionline.in
150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി ..
കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മണ ..
