വാല്‍പാറ ദുരന്തം: ബ്രേക്ക് തകരാറായതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം

വാല്‍പാറ: ഒൻപത് പേരുടെ ജീവനെടുത്ത വാൽപാറ വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറാണെന്ന് തമിഴ്‌നാട് പോലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ തുടർച്ചയായ 27 വളവുകൾ ഇറങ്ങിയതോടെ വാഹനത്തിന്റെ ബ്രേക്ക് സംവിധാനം അമിതമായി ചൂടായി തകരാറിലായതാകാമെന്നാണ് കരുതുന്നത്. പതിമൂന്നാം വളവിൽ വെച്ചായിരുന്നു വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.   ​റോഡരികിൽ ശക്തമായ സംരക്ഷണഭിത്തി ഇല്ലാതിരുന്നതും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ചെറിയൊരു കൽഭിത്തി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കോൺക്രീറ്റ് […]

Kozhikode

Apr 19, 2026, 6:02 am GMT+0000
വൻമുഖത്തെ പറവട്ടക്കുനി അജേഷ് (45 ) നിര്യാതനായി.

നന്തി ബസാർ:വൻമുഖത്തെ നമ്പോലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം പരേതനായ കണാരന്റെ മകൻ പറവട്ടക്കുനി അജേഷ് (45 ) നിര്യാതനായി.മാതാവ്: ലീല , സഹോദരി അൻജു.  

Kozhikode

Apr 19, 2026, 5:18 am GMT+0000
പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അരോമയിൽ സുഷി (60) അന്തരിച്ചു.

നന്തി ബസാർ: അരോമയിൽ സുഷി (60) അന്തരിച്ചു. പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ :രാഖി, പിതാവ്: പരേതനായ കേളു, മാതാവ്: ദേവി. സഹോദരങ്ങൾ: സുരേഷ്, സുനിൽ, സുധർമ്മ , സജിത, സവിത. സഞ്ചയനം ബുധനാഴ്ച.

Kozhikode

Apr 19, 2026, 5:14 am GMT+0000
പയ്യോളിയിൽ വയോധിക വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

പയ്യോളി: പയ്യോളി സേവനനഗറിൽ വയോധിക വീട്ടുമുറ്റത്ത് ദേഹത്ത് തീകൊളുത്തി മരിച്ചു. പുത്തൻമരച്ചാലിൽ കണപ്പുറം താരേമ്മൽ ജാനു (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. മകൾ രയിജയ്‌ക്കൊപ്പമായിരുന്നു ജാനു താമസിച്ചിരുന്നത്. പുലർച്ചെ മകൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് പുറത്തിറങ്ങിയ ഇവർ മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു. വീട്ടുമുറ്റത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ഉടൻ തന്നെ മകളെ വിവരമറിയിച്ചത്. ജാനുവിന് നേരത്തെ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രാഥമിക വിവരമുണ്ട്. പരേതനായ രാമചന്ദ്രനാണ് ഭർത്താവ്. മക്കൾ: […]

Kozhikode

Apr 19, 2026, 4:23 am GMT+0000
പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

പേരാമ്പ്ര: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശി പാലോളിപ്പറമ്പ് സിദ്ധാർത്ഥ് (15) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ പാലേരി കൂനിയോട് പുഴയിലെ താന്തോന്നി കടവിലായിരുന്നു അപകടം. ​ബാലന്റെയും ഷിജിയുടെയും മകനായ സിദ്ധാർത്ഥ്, കൂനിയോട്ടെ ബന്ധുവീട്ടിൽ അമ്മമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തുണി അലക്കാനായി പുഴയിൽ പോയ അമ്മയ്ക്കൊപ്പമാണ് സിദ്ധാർത്ഥും കടവിൽ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി സിദ്ധാർത്ഥിനെ വെള്ളത്തിന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

Kozhikode

Apr 19, 2026, 4:02 am GMT+0000
ഒളവണ്ണയിൽ ഡെങ്കിപ്പനി പടരുന്നു: ഇരിങ്ങല്ലൂരിൽ മാത്രം 44 കേസുകൾ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. നിലവിൽ 47 പേർക്കാണ് ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലാണ് (44 പേർ). നാലാം വാർഡായ പാലാഴിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ വരുന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കും. ​രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ശക്തമായ പ്രതിരോധ […]

Kozhikode

Apr 19, 2026, 3:58 am GMT+0000
ദുബായിൽ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു, സംഭവം വാക്കുതർക്കത്തിനിടെ

ദുബായ്: മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം. മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേസിലെ പ്രതിയും മലയാളിയാണ്. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം […]

Kozhikode

Apr 18, 2026, 4:46 pm GMT+0000
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തര അന്വേഷണം വേണമെന്നും ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. കഴിഞ്ഞമാസം 17-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തം ഉണ്ടായത്. 36 ബെഡുകളുള്ള സർജിക്കൽ, ട്രോമാ ഐസിയു വാർഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാനായില്ല. നിലവിൽ ഏഴ്, എട്ട് വാർഡുകളിൽ […]

Kozhikode

Apr 18, 2026, 2:10 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരുംസേവനങ്ങളും…

1.യൂറോളജി വിഭാഗം ഡോ : സായി വിജയ് (6:30 Pm to 7:30 Pm) 2.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to 5.30pm 3.ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു 10 am to 11 am 4.ശിശുരോഗ വിഭാഗം ഡോ : ഗിജേഷ്. ജി. കെ 4.00 pm to 6.00 pm 5.ചർമ്മരോഗ വിഭാഗം ഡോ : അജ്മൽ അബ്ദുൾ അസീസ് 5pm to7pm 5.ജനറൽ പ്രാക്ടീഷണർ ഡോ: സൈദ് […]

Kozhikode

Apr 18, 2026, 1:37 pm GMT+0000
പയ്യോളി അങ്ങാടിയിലെ ടാക്സി ഡ്രൈവർ ആയിരുന്ന തച്ചൻകുന്ന് ചാരുപറമ്പിൽ രാജീവൻ (57) അന്തരിച്ചു.

പയ്യോളി : പയ്യോളി അങ്ങാടിയിലെ ടാക്സി ഡ്രൈവർ ആയിരുന്ന തച്ചൻകുന്ന് ചാരുപറമ്പിൽ രാജീവൻ (57) അന്തരിച്ചു. പിതാവ് : കണ്ണൻ, അമ്മ: പരേതയായ നാരായണി. ഭാര്യ : റീന ചാരുപറമ്പിൽ. മക്കൾ അമൃത, ആദിത്യ.സഹോദരങ്ങൾ: സത്യൻ, സുരേഷ്, ചന്ദ്രൻ. മരുമക്കൾ : നിധിൻ മൂരാട്, ജിഷ്ണു എരഞ്ഞിക്കൽ. സജ്ഞയനം ബുധനാഴ്ച.

Kozhikode

Apr 18, 2026, 1:34 pm GMT+0000