കൊച്ചിയിൽ പൊലീസിന് നേരെ വീണ്ടും ആക്രമണം; ലക്കുകെട്ട അവസ്ഥയിലായ യുവാവ് പൊലീസുകാരൻറെ കൈ കടിച്ച് മുറിച്ചു

കൊച്ചി: കൊച്ചിയിൽ പൊലീസിന് നേരെ വീണ്ടും ആക്രമണം. പൊലീസുകാരൻറെ കൈ യുവാവ് കടിച്ച് മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പിടിയിലായത്. കടിയേറ്റത് നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം. ലഹരി ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു യുവാവ്. ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇക്ബാലിൻറെ പരാക്രമം. ഇഖ്ബാലിനെ പിടികൂടിയത് നോർത്ത് പാലത്തിന് സമീപത്ത് നിന്നാണ്. ഇതിനിടെ കൊച്ചിയിൽ എസ്ഐക്ക് നേരെയും ആക്രമണം ഉണ്ടായി. കൊല്ലം സ്വദേശി അജ്മലാണ് പിടിയിലായത്. ഇന്ദിരാഗാന്ധി ആശുപത്രിയിൽ അജ്മൽ ബഹളം […]

Kozhikode

Nov 10, 2026, 1:15 pm GMT+0000
കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി; ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് തിരിച്ചടി. പൊലീസ് നോട്ടീസുകൾ റദ്ദാക്കി ഹൈക്കോടതി. ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. ഡിജെ നിയന്ത്രണത്തിന് നിയമപരമായ മാനദണ്ഡം വേണം. ശബ്ദമലിനീകരണമുണ്ടെങ്കിൽ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി. റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഫീസ് അടച്ച് ഹോട്ടലിന് പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. ബാർ ഹോട്ടലുകൾ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നായിരുന്നു പൊലീസ് നോട്ടീസ്. 15 ദിവസത്തിൽ കൂടുതൽ […]

Kozhikode

Nov 10, 2026, 1:12 pm GMT+0000
പാങ്ങപ്പാറ കൊലപാതകം: സിസിടിവിയിൽ ഉമറിന്റെ സാന്നിധ്യമില്ല; പതിനേഴുകാരനൊപ്പം അഭിരാം പോകുന്നത് ദൃശ്യത്തിൽ

പാങ്ങപ്പാറ: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാം ഒന്നാംപ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.53-ഓടെയുള്ളതാണ് ഈ ദൃശ്യങ്ങൾ. പ്രതികൾ അഭിരാമിനെ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തിയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. കൊലപാതകം നടന്നതിന് തൊട്ടടുത്തുള്ള സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, ദൃശ്യങ്ങളിൽ ഉമറിന്റെ സാന്നിധ്യമില്ല.

Kozhikode

Nov 10, 2026, 1:10 pm GMT+0000
കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു; രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി

വയനാട്: കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. കൽപ്പറ്റ എസ്‌പി ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ് കല്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണ് നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും ലഭ്യമായിട്ടില്ല.

Kozhikode

Nov 10, 2026, 10:12 am GMT+0000
ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ, സംഭവം മലബാർ എക്സ്പ്രസിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂർ റെയിൽവെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി മൊഴി നൽകി.

Kozhikode

Nov 10, 2026, 10:10 am GMT+0000
150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിൻറെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്. സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നൽകി തുടങ്ങിയത്. അതേസമയം വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി […]

Kozhikode

Nov 10, 2026, 10:09 am GMT+0000
പരീക്ഷ ക്രമക്കേട്: പി എസ് സി ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല; എസ്ഐടിക്ക് മറുപടി നൽകി

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം ആർ ബൈജു അറിയിച്ചത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് […]

Kozhikode

Nov 10, 2026, 10:05 am GMT+0000
മട്ടന്നൂരിൽ അമ്മയും മകനും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: അമ്മയേയും മകനേയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് സംഭവം. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. പുറത്തുപോയിരുന്ന ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരേയും കണ്ടത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആസ്പത്രിയിലേക്ക് മാറ്റി.

Kozhikode

Nov 10, 2026, 8:19 am GMT+0000
മികച്ച യുവകർഷകനുള്ള പുരസ്കാര ജേതാവ്, ലഹരി കടത്തിയത് വാഴക്കുലയിൽ, സൂക്ഷിച്ചത് പക്ഷിക്കൂട്ടിൽ, ആലുവ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലുവ: എറണാകുളം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികൾ ലഹരി കടത്തിയതിൻറെയും ഒളിപ്പിക്കുന്നതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കുലയിൽ പൊതിഞ്ഞയക്കുന്ന ലഹരിമരുന്ന് പ്രതികൾ ഒളിപ്പിച്ചിരുന്നത് വീട്ടിലെ പക്ഷിക്കൂട്ടിലായിരുന്നു. പൊലീസെത്തിയാലും ലഹരിമരുന്ന് കണ്ടെത്താതിരിക്കാനാണ് പ്രതികൾ പുതുവഴികൾ കണ്ടെത്തിയത്. പക്ഷികൾക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ അടക്കം ഇവർ രഹസ്യ അറകൾ സൃഷ്ടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരാണ് കേസിൽ പിടിയിലായത്. ഇതിൽ ഡാനി എന്ന് വിളിപ്പേരുള്ള ധനേഷ് മികച്ച […]

Kozhikode

Nov 10, 2026, 8:00 am GMT+0000
കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം.12,000 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചത്. കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതിന്റെയും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെയും രേഖകൾ വിജിലൻസ് ശേഖരിച്ചു. രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കിൻഫ്ര ഇതുവരെ രേഖകൾ കൈമാറിയിട്ടില്ല. ഭൂമിയുടെ […]

Kozhikode

Nov 10, 2026, 7:55 am GMT+0000