പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോ ഡ്രൈവർ അയനിക്കാട് കുരിയാടി താരേമ്മൽ ആഷിഖ് (29) അന്തരിച്ചു. ഭാര്യ: ഫിസാന. ബാപ്പ: ആരിഫ് ബാബു, ഉമ്മ: സുബൈദ. സഹോദരി: ഹർഷിന.
Kozhikode
പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോ ഡ്രൈവർ അയനിക്കാട് കുരിയാടി താരേമ്മൽ ആഷിഖ് (29) അന്തരിച്ചു. ഭാര്യ: ഫിസാന. ബാപ്പ: ആരിഫ് ബാബു, ഉമ്മ: സുബൈദ. സഹോദരി: ഹർഷിന.
Kozhikode
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ നിത്യയിൽ നിതീഷ് കുമാർ (50) നിര്യാതനായി. അമ്മ: അംബുജം.അച്ഛൻ :വാസു. ഭാര്യ :ശ്രീജയ. മകൻ: തേജസ് ദേവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Kozhikode
കൊയിലാണ്ടി: മുചുകുന്ന് വടക്കുഭാഗത്തെ 144 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ‘വരം റസിഡന്റ്‌സ് അസോസിയേഷന്റെ’ ഔപചാരിക ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില നിർവഹിച്ചു. പ്രസിഡന്റ് സി.കെ. ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ദിലീപ് കിഴക്കേടത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പത്താം വാർഡ് മെമ്പർ പി.കെ. ലീല, ഇയ്യച്ചേരി കുഞ്ഞിക്യഷ്ണൻ മാസ്റ്റർ, പി. രാജൻ, സി. രമേശൻ, ആർ.വി. ബാബു, പി. ദാമോദരൻ, ഷീബ എം.ടി. എന്നിവർ ആശംസകൾ […]
Kozhikode
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്‌റ്റേഷനിൽ എത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധവും പിടികൂടുകയായിരുന്നു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് സനൽകുമാറും ഭാര്യയും ചാത്തന്നൂരിൽ എത്തിയത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. സനൽകുമാർ ഭാര്യയെ ക്രൂരമായി മർദിച്ചു. പരാതി നൽകാനായി ഭാര്യ ഓട്ടോറിക്ഷയിൽ ചാത്തന്നൂർ […]
Kozhikode
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു. അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്‌സ്‌ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ […]
Kozhikode
കൊച്ചി: മുട്ടിൽ മരമുറി വഞ്ചന കേസിൽ പ്രതികൾ ഹാജരാവാത്തതിൽ നിലപാട് കടുപ്പിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. പ്രതികൾക്ക് വിഡിയോ കോൺഫെറൻസിങ് ഹാജരാവാൻ നൽകിയ അനുമതി റദ്ദ് ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിന് പ്രതികൾ 11ന് ഹാജരാകണമെന്നാണ് നിർദേശം. വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തുന്നതിന് പ്രതികൾ 11ന് ഹാജരാകണം. അല്ലെങ്കിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെണ് കോടതി ആവശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്ന് ചോറ്റാനിക്കര […]
Kozhikode
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധനവിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട് വർധിക്കാൻ കാരണം. നിലവിലെ സാഹചര്യം ഉഷ്ണതരംഗമായി വിലയിരുത്തിയിട്ടില്ലെങ്കിലും ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. […]
Kozhikode
മലപ്പുറം : കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്. പോലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് മോഷണം പോയ വിവരം അധികൃതർ പോലും അറിയുന്നത്. സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയ്ക്കകത്തുള്ളവരുടെ സഹായമില്ലാതെ ഇത്രയും വിലപിടിപ്പുള്ള വലിയ ഉപകരണം മോഷ്ടിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പോലീസിന്റെ […]
Kozhikode
തിരുവനന്തപുരം: പവിഴപ്പുറ്റുകൾക്കിടയിലും കടലിൻറെ അടിത്തട്ടിലെ മണലിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിന് സമീപത്ത് നിന്നും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു. […]
Kozhikode
കോഴിക്കോട്: 5 വയസ്സ് പ്രായം മാത്രമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കൻ പിടിയിൽ. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കൽ മീത്തൽ വീട്ടിൽ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇയാൾ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് ലഭിക്കുന്ന വിവരം. മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങൾ കാര്യം തിരക്കിയപ്പോൾ കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് […]
Kozhikode