മലപ്പുറം: മലയാളസർവ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാർത്ഥിനി. അധ്യാപകനായ ഡോ. അരുൺ ബാബുവിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാർത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്. 2024ൽ പ്രവേശനം ലഭിച്ച സമയത്ത് ഡയറക്ടറായിരുന്ന അധ്യാപകൻ ഡോ. അരുൺ ബാബു പരസ്യമായി ജാതി അധിഷേപം നടത്തിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ‘ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കൽ, ലാബിലെ വസ്തുക്കൾ അടുക്കിവെയ്ക്കൽ എന്നിവയെല്ലാം ചെയ്യിപ്പിച്ചു. ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. […]
Kozhikode
