വെമ്പായം ബാറിലെ ഏറ്റുമുട്ടൽ; സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. സംഘത്തിൽ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു.തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് […]

Kozhikode

Jul 22, 2026, 8:42 am GMT+0000
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിലെത്തി പീഡനം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജ് ആണ് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ചിറ്റൂരിൽ നിന്നാണ് സിറാജിനെ ചിറ്റൂർ പൊലീസ് പിടികൂടിയത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്താണെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ബാധ ഒഴിപ്പിക്കാനായി തന്റെ വീട്ടിലേക്ക് വരണമെന്നുമായിരുന്നു പ്രതി […]

Kozhikode

Jul 22, 2026, 8:35 am GMT+0000
നിതിൻ രാജിന്റെ മരണം; അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണം: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. എംകെ റാമിനെ വിട്ടയച്ച സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്ക് എതിരെയാണ് വിമർശനം. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഒരു കാര്യവും പൊലീസ് ചെയ്തില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചു. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കിൽ […]

Kozhikode

Jul 22, 2026, 7:42 am GMT+0000
വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി-വീഡിയോ

വിലങ്ങാട്: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. നാലുദിവസം നീണ്ട ജനകീയ തെരച്ചിലിനൊടുവിൽ വിലങ്ങാടുള്ള ഗ്യാസ് ഗോഡൗണിന് താഴെ പുഴയിലെ മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് കുത്തൊഴുക്കിൽപ്പെടുന്നത്. ഞായറാഴ്ച മുതൽ ഫയർഫോഴ്‌സും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം […]

Kozhikode

Jul 22, 2026, 6:36 am GMT+0000
വടകരയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

വടകര: കുറുമ്പയിൽ പോലീസും ഡാൻസാഫ് സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാനൂർ കാറാൽതെരു സൈം ഹൗസിൽ ഷിജാസ് (45), പന്ന്യന്നൂർ സഹീറ മൻസിലിൽ സിറാജ് (52) എന്നിവരെയാണ് വടകര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി കുറുമ്പയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ KL 58 AL 5375 നമ്പർ മഹീന്ദ്ര ജിറ്റോ ഗുഡ്‌സ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. പ്രാഥമിക പരിശോധനയിൽ വാഹനത്തിൽ നിന്ന് […]

Kozhikode

Jul 22, 2026, 6:17 am GMT+0000
അനാവശ്യമായി കൈവിലങ്ങ് അണിയിക്കരുത്; 13 വിഭാഗങ്ങളിലെ കൊടുംകുറ്റവാളികൾക്ക് മാത്രം വിലങ്ങ്, ഡി.ജി.പിയുടെ കർശന നിർദേശം

തിരുവനന്തപുരം: പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ ഏർപ്പെടുത്തി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ല. കൊടുംകുറ്റവാളികൾക്കുമാത്രം ഇനി കൈവിലങ്ങിട്ടാൽ മതിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 13 വിഭാഗങ്ങളിൽവരുന്ന പ്രതികളെ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് ധരിപ്പിക്കാം. ഇതിൽ ഉൾപ്പെടാത്തവർക്ക് ഉപയോഗിക്കരുത്. കൈവിലങ്ങ് ഉപയോഗിക്കുന്നതിനുമുൻപ്‌ കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റാരോപിതന്റെ പെരുമാറ്റം, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുക്കണം. രക്ഷപ്പെടാനുള്ള സാധ്യത, അക്രമസ്വഭാവം, സുരക്ഷാഭീഷണി എന്നിവയുണ്ടെങ്കിലേ വിലങ്ങ് […]

Kozhikode

Jul 22, 2026, 6:12 am GMT+0000
ബസിനെ മറികടക്കുമ്പോൾ കാറുമായി കൂട്ടിയിടിച്ചു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : മാവൂർ കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ച ചാത്തമംഗലം പാഴൂരിനു സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ അൻഷിഫ് ധരിച്ചിരുന്ന ഹെൽമറ്റ് തെറിച്ചുപോയി. അൻഷിഫ് മറികടന്ന ബസിന്റെ പിൻവശത്തെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. […]

Kozhikode

Jul 22, 2026, 6:05 am GMT+0000
3 കോടിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത സംഭവം: എം.എൽ.എ. വിദ്യാ ബാലകൃഷ്ണനെ വിളിച്ച സിം ഉടമയെ കണ്ടെത്തി

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. സിം കാർഡ് ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരും. കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്തിരുന്നു. […]

Kozhikode

Jul 22, 2026, 6:03 am GMT+0000
ദേശീയപാത വികസനം: ചോമ്പാല മൃഗാശുപത്രിയിലേക്ക് ‘കാറ്റിൽ പാസ്’ അനുവദിക്കണം

ചോമ്പാല : ദേശീയപാത പണി പൂർത്തിയാകുന്നതോടെ ചോമ്പാല ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രിയിലേക്കുള്ള യാത്രാമാർഗ്ഗം പൂർണ്ണമായും അടയുന്ന സാഹചര്യത്തിൽ, ഇവിടെ അടിയന്തരമായി ‘കാറ്റിൽ പാസ്’ (Cattle Pass) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട് ഗ്രാമപഞ്ചായത്തുകളിൽ നിന്നും മാഹി മേഖലയിൽ നിന്നുമുള്ള കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും വളർത്തുപക്ഷികളെയും ചികിത്സയ്ക്കായി എത്തിക്കുന്ന പ്രധാന ആശ്രയകേന്ദ്രമാണ് ചോമ്പാലയിലെ ഈ മൃഗാശുപത്രി. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ജനകീയ കൂട്ടായ്മയിൽ […]

Kozhikode

Jul 22, 2026, 4:48 am GMT+0000
ഐ.ആർ.എം.യു. പയ്യോളി മേഖല കൺവെൻഷനും ഐഡി കാർഡ് വിതരണവും

പയ്യോളി: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി തയ്യാറാവണമെന്ന് പയ്യോളി നഗരസഭ വൈസ് ചെയർപേഴ്‌സൺ മുജേഷ് ശാസ്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ (ഐ.ആർ.എം.യു.) പയ്യോളി മേഖല കൺവെൻഷനും മാധ്യമപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യോളി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഐ.ആർ.എം.യു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ.പി. സതീഷ്, […]

Kozhikode

Jul 22, 2026, 4:41 am GMT+0000