‘സ്വച്ഛത ഹി സേവ’; പയ്യോളി നഗര ശുചീകരണം നടത്തി

news image
Oct 2, 2023, 12:28 pm GMT+0000 payyolionline.in

 

പയ്യോളി : ‘സ്വച്ഛത ഹി സേവ’ പരിപാടിയുടെയും ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ പയ്യോളി നഗര ശുചീകരണം പൊതുജന പങ്കാളിത്തത്തോടെ നടത്തി. 200 ഓളം ആളുകൾ ശുചീകരണ പരിപാടികളിൽ പങ്കാളികളായി .നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടക്കുക. സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി ഒക്ടോബർ ഒന്നിന് മാത്രം 36 ഡിവിഷനുകളായി 72 സ്ഥലങ്ങൾ ശുചീകരിച്ചു 1800 ഓളം ആളുകൾ പങ്കാളികളായി. ഗാന്ധിജയന്തി ദിവസം നടത്തിയ നഗര ശുചീകരണം പയ്യോളി ബീച്ച് റോഡിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ആരംഭിച്ചത്.

 

കോടതി പരിസരം, ബീച്ച് റോഡ്, പേരാമ്പ്ര റോഡ് റെയിൽവേ സ്റ്റേഷൻ പരിസരം, മത്സ്യ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ഉദ്ഘാടന ചടങ്ങിൽ നഗരസ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു .കൗൺസിലർ സി പി ഫാത്തിമ , ബഷീർ മേലടി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മൻസൂർകാരാട്ടു ചാലിൽ , ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി ടി കെ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഫൈസൽ സൂപ്പർ എന്നിവർ സംസാരിച്ചു.
നഗരസഭ ജീവനക്കാർ കൗൺസിലർമാർ തൊഴിലുറപ്പ് ,കുടുംബശ്രീ ഹരിത കർമ്മ സേന, ക്ലീൻ പയ്യോളി പ്രവർത്തകർ വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കുഞ്ഞാലിമരക്കാർ ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ശുചീകരണ പരിപാടിയിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe