സില്‍വര്‍ ലൈന്‍ : ഭരണകൂട ധാർഷ്ട്യം അവസാനിപ്പിക്കണമെന്ന് കെ.റെയിൽ വിരുദ്ധ ജനകീയ സമിതി

news image
Sep 28, 2022, 9:43 am GMT+0000 payyolionline.in

പയ്യോളി : കെ.റെയിൽ വിഷയത്തിൽ കേരളത്തിലെ പൊതു സമൂഹത്തിന്റെയും കോടതിയുടെയും ആവശ്യത്തെ അവഗണിച്ച് കൊണ്ടുള്ള ഭരണാധികാരികളുടെ ധാഷ്ട്യം അവസാനിപ്പിക്കണമെന്ന് കെ.റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ജില്ലാ ചെയർമാൻ ടി.ടി ഇസ്മായിൽ പ്രസ്താവിച്ചു.

കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 8 ന് നടത്തുന്ന കിടപ്പാട സംരക്ഷണ ജാഥയുടെ വിജയത്തിനായുള്ള പ്രചരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഘവൻ അനഘ അദ്ധ്യക്ഷനായി.  ജിതേഷ് കുമാർ ഇരിങ്ങൽ, പി.പി വേണു, എൻ.കെ സത്യൻ,ടി.വി മുഹമ്മദ് നജീബ്, ശ്രീധരൻ ചെമ്പുഞ്ചിലഎന്നിവര്‍  സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe