പയ്യോളി: സിങിംഗ്സ്റ്റാർ സീസൺ 2 ഗ്രാൻ്റ് ഫിനാലെ വളരെ വർണ്ണശഭളമായ രീതിയിൽ സമാപിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി .കെ അബ്ദുറഹിമാൻ പ്രോഗ്രാമിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ഫസ്റ്റ് വിന്നർ കെ എസ് ശിശിര, സെക്കൻ്റ് വിന്നർ എസ് കെ നവാസ്, തേർഡ് വിന്നർ സാബാ റഹ്മാൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
സ്പെഷൽ ഗസ്റ്റ് ആയി താജുദ്ധീൻ വടകര, മoത്തിൽ അബ്ദുറഹിമാൻ, മുൻസിപ്പൽ കൗൺസിലർ കോട്ടക്കൽ അഷറഫ്, എസ് കെ സെമീർ, മിസ്രി കുഞ്ഞമ്മദ് സാഹിബ്, ഹംസ കൊല്ലം , മുൻസിപ്പൽ കൗൺസിലർ അൻസില, മുൻസിപ്പൽ കൗൺസിലർ കെ ടി വിനോദ്, കോർഡിനേറ്റർമാരായ കെ കെ ഉസ്മാൻ, കെ കെ സാദിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ കോട്ടക്കൽ സിറാജ് അദ്ധ്യക്ഷ്യം വഹിച്ചു.കൺവീനർ ടി റാഫി സ്വാഗതവും, കെ കെ റംഷു നന്ദിയും പറഞ്ഞു.