സമഗ്ര ശിക്ഷാ കേരളം  പന്തലായനി ബിആർസി ‘പോക്സോ നിയമം ബോധവൽക്കരണം’ ശില്പശാല നടത്തി

news image
Jul 28, 2023, 5:19 am GMT+0000 payyolionline.in
കൊയിലാണ്ടി : സമഗ്ര ശിക്ഷാ കേരളം  പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ  ‘പോക്സോ നിയമം ബോധവൽക്കരണം’ ഏകദിനശില്പശാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മുഖ്യാതിഥിയായി. പന്തലായനി ബി.പി.സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജിനി സി സ്വാഗതവും അബിത എൻ നന്ദിയും അർപ്പിച്ച് സംസാരിച്ചു.
സജീർ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി, ഗീത കെ നായർ ജി വി എച്ച്എസ്എസ് നടക്കാവ് എന്നിവർ ഹയർ സെക്കൻഡറി അധ്യാപകർക്കായി നടത്തിയ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ശ്രീനിവാസൻ  കെ. ടി പോക്സോ നിയമ വശങ്ങളെക്കുറിച്ച് സംവദിച്ചു. ശില്പശാലയിൽ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർക്കും തുടർന്ന് കുട്ടികൾക്കും പോക്സോ  ആക്ട് ബോധവൽക്കരണ ക്ലാസ് നൽകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe