‘കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിങ് ഓഫീസർ തസ്തിക വർധിപ്പിക്കും’: ആരോഗ്യമന്ത്രി

news image
Jun 10, 2026, 11:37 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സിങ് ഓഫീസർ തസ്തിക വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി 12 എംഎൽഎമാർ ആശുപത്രി വികസനത്തിന് ഫണ്ട് അനുവധിക്കുമെന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നത്തിനും ഉടൻ പരിഹാരം ഉണ്ടാകും. ചില ഡിപ്പാട്ട്‌മെൻ്റുകളിൽ സീനിയർ ഓഫീസർമാരെ നിയമിക്കുമെന്നും പിഎസ്‌സി ഒഴിവുകൾ വേഗത്തിൽ നികത്താൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പഴയ ക്വഷാലിറ്റിയുടെ മേൽക്കൂരയുടെ പിഡബ്ല്യുഡിയോ് നന്നാക്കൻ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. വെർച്ചൽ ഓട്ടോപ്‌സി പദ്ധതിക്ക് 30 , 40 കോടി വരും ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe