കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കണ്ണൂർ സ്വദേശിയായ 21-കാരന് ദാരുണാന്ത്യം

news image
Nov 6, 2026, 4:32 am GMT+0000 payyolionline.in

കോഴിക്കോട്: കോവൂർ – വെള്ളിമാടുകുന്ന് റോഡിലുണ്ടായ  ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഇരിങ്ങടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലുള്ള ജനകീയ റോഡ് ജംഗ്ഷനിലായിരുന്നു സംഭവം.

​ഒരു ബൈക്ക് റോഡരികിലേക്ക് തിരിക്കുന്നതിനിടെ എതിർദിശയിൽനിന്ന് അമിതവേഗതയിലെത്തിയ മറ്റൊരു ബൈക്ക് അതിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. സംജാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ഇന്റർസെപ്റ്റർ ബൈക്കിലുണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe